മള്‍ട്ടിപ്ലെക്സ് ഉള്‍പ്പടെ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും 25 ന് തുറക്കും
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടഞ്ഞിരുന്ന തിയറ്ററുകള്‍ 25ന് തന്നെ തുറക്കും. മള്‍ട്ടിപ്ലെക്സ് ഉള്‍പ്പടെ തുറക്കാന്‍ ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമായി.
ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു.
വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. ആറ് മാസത്തിന് ശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."