HOME
DETAILS
MAL
മടവീഴ്ച, വെള്ളപ്പൊക്കം കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം
backup
October 21 2021 | 05:10 AM
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: മഴയിലും മടവീഴ്ചയിലും കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി വ്യാപക കൃഷിനാശം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം 27 കോടി രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ പാടശേഖര സംരക്ഷണത്തിനായി കെട്ടിപൊക്കിയ മടകള്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുമായി തകര്‍ന്നതോടെ 500 ഹെക്ടറിന് മുകളില്‍ നെല്‍കൃഷിയാണ് നശിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 26 മടവീഴ്ചകളാണ് സംഭവിച്ചത്. കഴിഞ്ഞദിവസത്തെ വെള്ളപ്പൊക്കത്തില്‍ ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്തിലുണ്ടായ മടവീഴ്ച മൂലം 400 ഹെക്ടര്‍ കൃഷി നശിച്ചു. പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലും മടവീഴ്ച വലിയനഷ്ടം വിതച്ചു. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി കൊയ്യാറായ 1,500 ഏക്കര്‍ നെല്‍ നശിച്ചു. 3,200 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലുമാണ്. 1,225 കര്‍ഷകര്‍ക്കായി 10 കോടി രൂപയുടെ നെല്‍കൃഷി നഷ്ടമാണ് വിലയിരുത്തുന്നത്.
ആലപ്പുഴയില്‍ ഒക്ടോബര്‍ 20 വരെയുള്ള കണക്കുപ്രകാരം 14,033 കര്‍ഷകരുടെ 27 കോടി രൂപയുടെ വിളനാശമാണ് കൃഷിവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പച്ചക്കറികളും വ്യാപകമായി നശിച്ചു. 142 ലക്ഷം രൂപയുടെ പച്ചക്കറികൃഷിയും 1,340 ലക്ഷം രൂപയുടെ വാഴകൃഷിയും 30 ലക്ഷം രൂപയുടെ വെറ്റില കൃഷിയും നശിച്ചിട്ടുണ്ട്. മടവീഴ്ച മൂലം കൃഷിനാശം സംഭവിച്ച പാടശേഖരങ്ങള്‍ ഇന്ന് കൃഷിമന്ത്രി പി.പ്രസാദ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."