പതിനായിരങ്ങള്‍ക്ക് റമദാനില്‍ ആശ്രയമായി സമസ്ത ബഹ്‌റൈന്‍
സമസ്ത ബഹ്‌റൈന്‍ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ വര്‍ഷങ്ങളായി റമദാനില്‍ തുടക്കം മുതല്‍ അവസാനം വരെ അറുനൂറിലധികം സഹോദരങ്ങള്‍ക്ക് ദിനംപ്രതി ഇഫ്താര്‍ നല്‍കി ഈ വര്‍ഷവും ചരിത്രമാവുകയാണ്.
മനാമയുടെ ഹൃദയഭാഗത്ത് ഗോള്‍ഡ് സിറ്റിയുടെ മുകള്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ മദ്‌റസ്സാ ഹാളില്‍ പരിശുദ്ധ റമദാനില്‍ ബഹ്‌റൈനിലെ മനാമ പരിസരത്തുള്ള ചെറുകിട കച്ചവടം നടത്തുന്നവര്‍ക്കും ചെറിയ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മനാമയില്‍ വന്ന് പോവുന്നവര്‍കും ആശ്രയമായി ഒരു പതിറ്റാണ്ടിലേറെപുണ്യമായ ഇഫ്താര്‍ വിരുന്നും അതോടൊപ്പം ബഹുമാനപ്പെട്ട സമസ്ത ബഹ്‌റൈന്‍ അദ്ധ്യക്ഷന്‍ ജനാബ് ഫക്രുദ്ദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന പുണ്യ പ്രാര്‍ത്ഥനയും സ്വലാത്തും നല്‍കി വരവേല്‍ക്കുകയാണ് സമസ്ത ബഹ്‌റൈന്‍ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ്സ ഭരണസമിതി.
ഒരു ദിവസം അറുനൂറിലധികം സഹോദരങ്ങള്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തോടെ റമദാന്‍ മാസം അവസാനിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം സഹോദരങ്ങളാണ് ഇതില്‍ പങ്ക്‌ചേരുന്നത്.
ബഹ്‌റൈനിലെ വിശാലമനസ്‌കരായ സ്ഥാപനങ്ങളും സഹോദരങ്ങളുടെയും വലിയ സഹായങ്ങള്‍ കൊണ്ടാണ് ഏറെ പുണ്യമുള്ള ഈ പ്രവര്‍ത്തനത്തിന് സമസ്തയുടെ ഭാരവാഹികള്‍ക്ക് ഈ പ്രവര്‍ത്തനം സുഖകരമായി നടത്താന്‍ പ്രേരണ നല്‍കുന്നത്.
ദിനംപ്രതി അര്‍ഹതപ്പെട്ട സഹോദരങ്ങള്‍ക്ക് ആശ്രയമായി ഇഫ്താര്‍ ഒരുക്കി നമസ്‌ക്കാരവും കഴിഞ്ഞ് തിരിച്ച് പോവുന്ന സഹോദരങ്ങള്‍ക്ക് സമസ്ത ബഹ്‌റൈന്‍ വലിയ ആശ്രയമാണ്.ഏറ്റവും കൂടുതല്‍ ഇഫ്താര്‍ ബഹ്‌റൈനില്‍ നല്‍കി വരുന്ന ഏക പ്രസ്ഥാനവും സമസ്ത മാത്രമാണ്. പ്രശസ്തിക്ക് മുഖം നല്‍കാതെ പുണ്യനന്മക്ക് പ്രാധാന്യം നല്‍കുന്ന സമസ്ത ബഹ്‌റൈന്‍ ഏവര്‍ക്കും ഒരു മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."