HOME
DETAILS
MAL
വിഭാഗീയത: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല
backup
August 28 2016 | 19:08 PM
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാവും കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാവരും മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ എല്ലാവരും തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്കുന്ന രീതിയാവും കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും നേതാക്കള്‍ അറിയിച്ചു.
ഗുജറാത്തില്‍ 1989നു ശേഷം കോണ്‍ഗ്രസ് അധികാരത്തിലേറിയിട്ടില്ല. അതേസമയം, മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ശങ്കര്‍ സിങ് വഗേലയുള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമോഹികള്‍ ഉള്ളതിനാലാണ് തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപനം നടത്താത്തതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."