HOME
DETAILS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; അടിയന്തര സ്റ്റേയില്ല

  
backup
October 30 2021 | 05:10 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa-25

 

ികേരളത്തിന്റെ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസയച്ചു
ിസ്റ്റേ ചെയ്യണമെന്ന് കേരളം ആവശ്യപ്പെടുന്നില്ലെന്നും കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ കേരള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായുള്ള 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേസിലെ കക്ഷികളായ എം.എസ്.എം കേരള സ്‌റ്റേറ്റ് കമ്മിറ്റി, മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് ട്രസ്റ്റ് എന്നിവരുടെ ആവശ്യം ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.
സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ നോട്ടിസയക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി നിലനില്‍ക്കുന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ ഇതര കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
80:20 അനുപാതത്തിന് പകരം ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളം ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് സച്ചാര്‍ കമ്മിഷന്റെയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെയും കണ്ടെത്തലിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  16 days ago