ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍
തിരുവനന്തപുരം: ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞത്. ജോജുവും ഇവരെ തിരിച്ചറിഞ്ഞിരുന്നു. ഏഴുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കോണ്‍ഗ്രസ് സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവില്‍ മരട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്റെ വാഹനം തകര്‍ത്തതാണ് ഒന്നാമത്തേത്. റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഇതില്‍ 30 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. മുന്‍ മേയര്‍ ടോണി ചിമ്മിനി അടക്കമുള്ള നേതാക്കന്മാരും പ്രതികളാണ്.
അതേസമയം, ഒത്തുതീര്‍പ്പ് സാധ്യത കുറഞ്ഞതോടെ നടന് ജോജു ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."