HOME
DETAILS

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്രശാലാ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

  
backup
August 28 2016 | 20:08 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4-4

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്രശാലയുടെ ഗോഡൗണില്‍  വന്‍തീപ്പിടുത്തം. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ  രാജധാനി ബില്‍ഡിങ്ങില്‍ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന  പോത്തീസിന്റെയും, റിച്ച് മൗണ്ടിന്റെയും ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. അവധി ദിനമായതിനാല്‍ ഗോഡൗണില്‍ ജീവനക്കാരില്ലാതിരുന്നതും  പരിസരത്തുള്ള കടകള്‍ അടഞ്ഞു കിടന്നതും വന്‍ ദുരന്തം ഒഴിവാക്കി.
മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണു തീ നിയന്ത്രണവിധേയമാക്കിയത്. അതിനിടെ, തുണിക്കെട്ടിന് തീപ്പിടിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും വസ്ത്രശാലയിലെ ഒരാളും കുഴഞ്ഞുവീണു.  ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ഗോഡൗണിനൊപ്പം ഒന്നാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ യൂനിറ്റിലെ ഇസ്തിരിപ്പെട്ടിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയില്‍ ഉണ്ടായ തീപ്പിടുത്തം മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഒന്നാം നിലയില്‍ ടെയ്‌ലറിങ്ങ് യൂനിറ്റായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മറ്റു രണ്ട് നിലകളില്‍ തുണികള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഗോഡൗണിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. ഓണക്കാലം പ്രമാണിച്ച് വന്‍തോതില്‍ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു. ഇവ മുഴുവന്‍  
കത്തി നശിച്ചു. തീപ്പിടുത്തത്തെ തുടര്‍ന്ന് ഗോഡൗണിലെ എ.സി പൊട്ടിത്തെറിച്ചു. തുടര്‍ന്നുണ്ടായ വാതകവും തുണികള്‍ കത്തിയപ്പോഴുണ്ടായ വിഷവാതകവും അപകടസാധ്യത വര്‍ധിപ്പിച്ചിരുന്നു.

Untitled-1

ക്ഷേത്രത്തോടു ചേര്‍ന്ന അതീവ സുരക്ഷാമേഖല ആയതിനാല്‍ കരുതലോടെയായിരുന്നു അധികൃതരുടെ ഇടപെടല്‍. അടുത്തടുത്തായി നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പതിനഞ്ച്  ഫയര്‍ ഫോഴ്‌സ് യൂനിറ്റുകളാണ്  തീയണയ്ക്കാന്‍ എത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാസേനയുടെ  യൂനിറ്റുകളും എത്തിയിരുന്നു.
അതിനിടെ, സമീപത്തെ ചില കടകളില്‍ പാചകവാതകം ചോരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന്   അതിവേഗം തീയണയ്ക്കാനുള്ള സംവിധാനങ്ങളും  സ്ഥലത്ത് എത്തിച്ചു. മൂന്നു മണിക്കൂറിനുശേഷമാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
ആദ്യ ഒരു മണിക്കൂറില്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു തലസ്ഥാന നഗരം. കനത്ത പുക മൂലം പ്രദേശത്തെ ഗതാഗതവും നിരോധിച്ചിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍,
ഇ പി ജയരാജന്‍, മേയര്‍ വി. കെ പ്രശാന്ത്, ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി ഹേമചന്ദ്രന്‍, എം.എല്‍.എമാരായ വി. എസ്. ശിവകുമാര്‍, ഒ.രാജഗോപാല്‍ എന്നിവരും സ്ഥലത്തെത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago