തേവര്‍ സമുദായത്തെ അപമാനിച്ചെന്ന്; നടന്‍ വിജയ്‌സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി
ചെന്നൈ: നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി. ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം നല്‍കുമെന്ന് സംഘടനയുടെ അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. വിജയ് സേതുപതി തേവര്‍ സമുദായ നേതാവിനെ അപമാനിച്ചതിനാണത്രെ ഇത്.
ഈയാഴ്ച ആദ്യം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തില്‍ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്‌ക്രീന്‍ഷോട്ടടക്കമുള്ള പോസ്റ്ററാണ് അര്‍ജുന്‍ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിരിക്കുന്നത്. ''വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് അര്‍ജുന്‍ സമ്പത്ത് പണം പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. തേവര്‍ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആര്‍ക്കും നല്‍കും. മാപ്പ് പറയുംവരെ തല്ലണം'', എന്ന് അര്‍ജുന്‍ സമ്പത്ത്.
വിജയ് സേതുപതി തേവര്‍ സമുദായ നേതാവ് മുത്തു രാമലിംഗ തേവരെയും രാജ്യത്തെയും അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം. പാരിതോഷിക പ്രഖ്യാപനം ശരിയാണെന്ന് ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ സമ്പത്ത് സ്ഥിരീകരിക്കുകയും ചെയ്തു.
ശിവഗംഗയിലെ തേവര്‍ അയ്യ അനുസ്മരണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന വിജയ് സേതുപതി, തേവര്‍ അയ്യ വലിയ നേതാവല്ലെന്നും പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് സേതുപതിയെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാനാകില്ല എന്നു പറഞ്ഞ അദ്ദേഹം തേവര്‍ അയ്യ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നും പ്രതികരിച്ചു. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.
Arjun Sampath announces cash award, for kicking actor Vijay Sethupathi for insulting Thevar Ayya.
— Indu Makkal Katchi (Offl) ?? (@Indumakalktchi) November 7, 2021
1 kick = Rs.1001/- for any one who kicks him, until he apologises. pic.twitter.com/Fogf7D9V7S
അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്. വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോള്‍ പുറകിലൂടെ ഓടിയെത്തിയ ആള്‍ പിന്നില്‍ നിന്ന് ചവിട്ടി.
അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും പേര്‍ന്ന് കീഴടക്കുകയായിരുന്നു. ആക്രമണത്തില്‍ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ മഹാഗന്ധിക്ക് പരിക്കേറ്റിരുന്നു. സംഭവം വിജയ് സേതുപതിയുടെ ആരാധകരില്‍ വലിയ പ്രതിഷേധത്തിനും വഴി തെളിച്ചിരുന്നു. സംഭവത്തില്‍ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്‍സനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."