ബേബി ഡാമിലെ വിവാദ മരംമുറി: ചട്ടപ്രകാരമല്ല ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍; മരവിപ്പിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: ബേബി ഡാമിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള ഉത്തരവിറങ്ങിയത്ചട്ടപ്രകാരമല്ലെന്ന് സര്‍ക്കാര്‍ സഭയില്‍. മരംമുറി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയത് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയാതെയെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളത്തിന്റെ അനുമതി ലഭിച്ചതായി ഏതാനും മിനിറ്റുകള്‍ക്കുമുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിന് നന്ദി പറഞ്ഞ് സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തു.
ബേബി ഡാമിനുതാഴെയുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരള വനംവകുപ്പ് അനുമതി നല്‍കിയ വിവരം ജലവിഭവ വകുപ്പ് അറിയിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി നടപടിയില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ബലപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. കേരളത്തിന്റെ അനുമതിവഴി രണ്ട് ഡാമുകളും ബലപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങാനാകുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."