HOME
DETAILS
MAL
കൈനകരി ജയേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം; കോടതി വളപ്പില്‍ പ്രതികളുടെ ഭീഷണി
backup
November 08 2021 | 10:11 AM
ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.
കേസില്‍ 9,10 പ്രതികളായ സന്തോഷ്, കുഞ്ഞുമോന് എന്നിവര്‍ക്ക് 2 വര്‍ഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു.
കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന് ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരെയാണ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
അതിനിടെ, ശിക്ഷാവിധിക്ക് പിന്നാലെ കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. വിധിപ്രസ്താവം കേട്ട പ്രതികള്‍ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."