ആലത്തൂരില്‍ വിദ്യാര്‍ഥികള്‍ വീട് വിട്ടിറങ്ങിയത് പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന്;കൈവശം 9,100 രൂപയും ആഭരണവും
പാലക്കാട്:ആലത്തൂരില്‍ സഹപാഠികളായ വിദ്യാര്‍ഥികളെ കാണാതായത് നാടിനെ ഒന്നടങ്കം ആശങ്കയിലാക്കിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കോയമ്പത്തൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി.
തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍.പി.എഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍.പി.എഫ് അറിയിച്ചു.
നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിയിലേക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.
തിങ്കളാഴ്ച ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പൊലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും മാലയും ഇവരുടെ പക്കലുണ്ടായിരുന്നു.
സഹോദരിമാര്‍ സഹപാഠികള്‍ക്കൊപ്പം പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഇതോടെ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുട്ടികള്‍ ഗോവിന്ദപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."