HOME
DETAILS

"ഇരയുടെ പ്രായം മാത്രം പരിഗണിച്ച് വധശിക്ഷയരുത്'' അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി നിരീക്ഷണം

  
backup
November 09 2021 | 20:11 PM

%e0%b4%87%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf


ന്യൂഡൽഹി
ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന കേസുകളിൽ ഇരയുടെ പ്രായം മാത്രം മാനദണ്ഡമാക്കി വധശിക്ഷ വിധിക്കരുതെന്ന് സുപ്രിംകോടതി. കർണാടകയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഇരപ്പ സിദ്ദപ്പ മുരുഗണ്ണവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തുകൊണ്ടാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സഞ് ജീവ് ഖന്ന, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. അഞ്ചുവയസുകാരിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം അരുവിയിൽ തള്ളുകയുമായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. വധശിക്ഷ വിധിച്ച കീഴ്ക്കോടതി അതിനായി പരിഗണിച്ചത് ഇരയുടെ പ്രായം മാത്രമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതി ചെയ്ത കുറ്റം ക്രൂരമാണെന്നതിൽ സംശയമില്ല. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ല. സർക്കാർ സമർപ്പിച്ച രേഖകൾ പരിശോധിച്ചാൽ പ്രതിയെ മാറ്റിയെടുക്കാൻ പറ്റില്ലെന്നും സമൂഹത്തിന് ഇപ്പോഴും ഭീഷണിയായി തുടരുന്നുവെന്ന് കരുതാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.
കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 25ൽ താഴെയാണ് പ്രായം. പ്രതിയുടെ അപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കണം. ഇതിനകം പത്തുവർഷത്തിലധികം പ്രതി ജയിലിൽക്കഴിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. പ്രതി ജയിലിൽ 30 വർഷം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ശിക്ഷായിളവോ മറ്റ് ആനുകൂല്യങ്ങളോ നൽകാൻ പാടുളളൂ എന്നും കോടതി വിധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  19 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  20 days ago