ഈവനിങ് ഡിപ്ലോമ പ്രോഗ്രാം നിര്‍ത്തലാക്കരുത്: ആക്ടോ
വള്ളിക്കുന്ന്: ഈവനിങ് ഡിപ്ലോമ പ്രോഗ്രാം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എത്രയും വേഗം സായാഹ്ന ഡിപ്ലോമയുടെ അഡ്മിഷന്‍ നടപടികള്‍ തുടങ്ങണമെന്നും ആക്ടോ സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സായാഹ്ന ഡിപ്ലോമ വഴി സംസ്ഥാനത്ത് മുപ്പതില്‍ പരം പുതിയ പോളിടെക്‌നിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. സാങ്കേതിക വിദാഭ്യാസ രംഗത്തു വന്‍മാറ്റത്തിനു വഴിവച്ച സായാഹ്ന ഡിപ്ലോമ ഈ വര്‍ഷം ആരംഭിക്കാത്തത് വിവിധ തൊഴില്‍ മേഖലകളിലുള്ള യുവാക്കളെയും ഉന്നതപഠനം ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ കാറ്റഗറിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിലവിലെ സ്‌പെഷല്‍ റൂള്‍ പ്രകാരം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. ജയമോന്‍ (കൊല്ലം) അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.പി അബ്ദുറഹ്മാന്‍ വള്ളിക്കുന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വത്സലകുമാര്‍ കണ്ണൂര്‍, സൂരജ് കോട്ടയം, സന്തോഷ് കുമാര്‍ മഞ്ചേരി, അബ്ദുല്‍ ഹമീദ് തിരൂര്‍, ബിജു പുനലൂര്‍, വി.പി എല്‍ദോസ്, എ.കെ വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."