സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; വിലക്കയറ്റത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ബി.ജെ.പിയുടെ അക്രമോത്സുകമായ ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാര്‍ ജോജുവിനെ ആക്രമിച്ച ശേഷം, ജോജു കോണ്‍ഗ്രസുകാരോട് മാപ്പ് പറയണം എന്ന സ്ഥിതിയായെന്നും അദ്ദേഹം പറഞ്ഞു. ചിത്രകാരനായ എം.എഫ്. ഹുസൈനെതിരെ ബി.ജെ.പി എടുത്ത ശൈലിയാണ് കോണ്‍ഗ്രസുകാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എല്‍.ഡി.എഫ് സമരത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഈ മാസം 16 ന് സി.പി.ഐ.എം 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഹിതപരിശോധന നടത്തിയാണ് എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."