HOME
DETAILS

വഖ്ഫ് ബോർഡ് നിയമനം: യോജിച്ച പോരാട്ടം അനിവാര്യം

  
Web Desk
November 12 2021 | 03:11 AM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b5%bc%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%af%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%9a


തുടർഭരണം ലഭിച്ച ഇടതുമുന്നണി സർക്കാർ മുസ്‌ലിം വിരുദ്ധ നീക്കങ്ങൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്. ഏറ്റവുമവസാനത്തെ ഉദാഹരണമാണ് വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം. ഇത് സംബന്ധിച്ച ബില്ല് കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് മുസ്‌ലിം സംഘടനകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മുസ്‌ലിം കൾക്ക് നൂറ് ശതമാനം ലഭിക്കേണ്ട സ്കോളർഷിപ്പ് ആനുകൂല്യം മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരുന്നപ്പോൾ കേരളത്തിൽ അത് അട്ടിമറിച്ചത് ഇടത് മുന്നണി സർക്കാരാണ്.


സ്കോളർഷിപ്പിലെ 80: 20 അനുപാതത്തിനെതിരേ തുല്യതയും തുല്യാവസരവും നിഷേധിക്കുന്നുവെന്നാരോപിച്ച് കോടതിയിൽ ഹരജി പോയപ്പോൾ, പിന്നെയും വെട്ടിക്കുറച്ച് ജനസംഖ്യാടിസ്ഥാനത്തിലാവണമെന്ന് കോടതി പറഞ്ഞു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിേന്നാക്കാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി ശുപാർശകളാണ് ഈ വിധം കേരളത്തിൽ മാത്രം ഇടത് മുന്നണി സർക്കാരിനാൽ അട്ടിമറിക്കപ്പെട്ടത്. അതേ ചതിയാണ് വഖ്ഫ് ബോർഡ് നിയമന കാര്യത്തിലും സർക്കാർ ആവർത്തിക്കുന്നത്.
ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാൻ പ്രധാന ന്യൂനപക്ഷമായ മുസ് ലിം വിഭാഗത്തെ പീഡിപ്പിക്കുക. രണ്ടാംനിരയിൽ നിൽക്കുന്ന ന്യൂനപക്ഷത്തിന്റെ പിന്തുണയും നേടിയെടുക്കുക. അതാണിപ്പോൾ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ കേരളത്തിൽ പയറ്റിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിൽ സംഘ്പരിവാർ വഖ്ഫ് സ്വത്തിൽ അവകാശ വാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും പള്ളികൾ കൈയേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ആസുര കാലഘട്ടത്തിൽ, അവരെ കടത്തിവെട്ടും വിധമാണ് വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതുസർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്. 1995 ലെ കേന്ദ്ര വഖ്ഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖ്ഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള വഖ്ഫ് ബോർഡിൽ നിക്ഷിപ്തമാണ്. വഖ്ഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്‌ലിംകളായിരിക്കണം എന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുമുണ്ട്.


ദേവസ്വം - വഖ്ഫ് ബോർഡ് നിയമനങ്ങൾ പി എസ്.സിക്ക് വിടുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞിരുന്നത്. ഭൂരിപക്ഷ സമുദായത്തിൽ നിന്ന് രൂക്ഷമായ എതിർപ്പ് വന്നപ്പോൾ പി.എസ്.എസിക്ക് പകരം പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡുണ്ടാക്കി. ഹിന്ദു മതവിശ്വാസികളും ക്ഷേത്രാരാധനകളിൽ വിശ്വസിക്കുന്നവരുമാകണം ബോർഡ് അംഗങ്ങൾ എന്ന വ്യവസ്ഥയുമുണ്ടാക്കി.
ചോദിക്കാനും പറയാനും ആരുമില്ലാത്ത വിഭാഗമായി കേരളത്തിലെ മുസ്‌ലിം സമുദായം മാറിപ്പോയി എന്ന ധാരണയാലായിരിക്കാം ദേവസ്വത്തെ ഒഴിവാക്കി വഖ്ഫ് ബോർഡിൽ മാത്രം പി.എസ്.സി നിയമനം ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടാവുക. മുസ്‌ലിംകൾക്ക് മാത്രമാണ് നിയമനം ഉണ്ടാവുക എന്നത് മറ്റൊരു ചതിപ്രയോഗമാണ്. സച്ചാർ ആനുകൂല്യങ്ങൾ കേസിലൂടെ അട്ടിമറിച്ചത് പോലുള്ള ചതി ഈ തീരുമാനത്തിനു പിന്നിലുമുണ്ട്. മുസ്‌ലിംകൾക്ക് മാത്രം വഖ്ഫ് ബോർഡിൽ നിയമനം എന്ന് വരുമ്പോൾ, ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്കും തുല്യാവസരത്തിനുമുള്ള നിഷേധമാണ് ഇത്തരമൊരു നിയമം എന്നാരോപിച്ച് നാളെ സംഘ്പരിവാർ കോടതിയിൽ പോയി അവരും നിയമനം നേടുമെന്ന് ഇടത് സർക്കാരിന് ഉറപ്പുണ്ട്. വഖ്ഫ് സ്വത്ത് അന്യാധീനപ്പെടാനും വഖ്ഫ് ബോർഡിൽ മുസ്‌ലിം വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുവാനും ഇത് കാരണമാവുകയും ചെയ്യും. കോടതി വിധിയിലൂടെ വഖ്ഫ് ബോർഡിൽ നിയമനം നേടുന്ന മുസ്‌ലിംകളുടെ പുരോഗതി ഇഷ്ടപ്പെടാത്ത വ്യക്തി വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കില്ല, മറിച്ച് അത് നശിപ്പിക്കുന്നതിലായിരിക്കും താൽപര്യം.


സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകുന്ന വഖ്ഫ് ബോർഡിൽ അത് അട്ടിമറിക്കപ്പെടും. വിവാഹ സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, ഖത്വീബ്, ഇമാം പെൻഷനുകൾ എന്നിവയെല്ലാം ഓരോരോ കാരണം പറഞ്ഞ് നിഷേധിക്കപ്പെടും. യതീംഖാനകൾക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കുമുള്ള സഹായവും കിട്ടാക്കനിയായി മാറും. ഇത്തരമൊരു ദുരന്തമായിരിക്കും ബില്ല് പാസാക്കി നിയമമായാൽ കേരളത്തിൽ സംഭവിക്കുക. വഖ്ഫ് ബോർഡ് ഗ്രാന്റിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ട് മാസങ്ങളായി. ഇപ്പോഴും അവഗണിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടാണ് കാര്യക്ഷമത കൂട്ടാനെന്ന് പറഞ്ഞ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനൊരുങ്ങുന്നത്.


48 ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന സ്ഥാപനത്തെ 12 കോടിയിലെത്തിച്ചത് വഖ്ഫ് ബോർഡിന്റെ കാര്യക്ഷമതയായിരുന്നു . മലബാറിലും തെക്കൻ കേരളത്തിലും അന്യാധീനപ്പെട്ടുപോയ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിച്ച സംഭവങ്ങൾ സർക്കാരും മന്ത്രിയും അറിയാതെ പോയതാണോ? അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണോ? ഉമറലി ശിഹാബ് തങ്ങളും റഷീദലി ശിഹാബ് തങ്ങളും ബോർഡിന്റെ അധ്യക്ഷന്മാരായിരുന്നപ്പോഴാണ് ഈ സ്വത്തുക്കളെല്ലാം തിരികെ പിടിച്ചതെന്നത് മികച്ച കാര്യക്ഷമതയ്ക്കുള്ള അംഗീകാരങ്ങളാണ്. ബംഗാളിലെ വഖ്ഫ് സ്വത്തുക്കൾ സി.പി.എം ഓഫിസുകളാക്കി മാറ്റിയവരിൽ നിന്നാണോ ഇനി വഖ്ഫ് ബോർഡ് കാര്യക്ഷമത പ്രതീക്ഷിക്കേണ്ടത്.


ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ചാൽ മാത്രമേ കേരളത്തിൽ നിലനിൽപ്പുള്ളൂ എന്ന് മനസിലാക്കിയാണ് സി.പി.എമ്മിന്റെ അവസാന തുരുത്തായ കേരളത്തിൽ ബി.ജെ.പിയെപ്പോലും നിഷ്പ്രഭമാക്കും വിധമുള്ള മുസ്‌ലിംവിരുദ്ധ നീക്കങ്ങളും നിയമങ്ങളുമായി ഇടത് സർക്കാർ മുമ്പോട്ട് പോവുകയാണ്. അതിനൊക്കെയും കോടാലി കൈകളായി മുസ്‌ലിം നാമധാരികളെ കണ്ടെത്തുവാനും സി.പി.എമ്മിന്റെ കുറുക്കൻ ബുദ്ധി ഉപയോഗപ്പെടുന്നുമുണ്ട്.
സച്ചാർ കമ്മിറ്റി ആനുകൂല്യം അട്ടിമറിക്കാൻ സി.പി.എം ഇരയാക്കിയത് പാലോളി മുഹമ്മദ് കുട്ടിയെയായിരുന്നെങ്കിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിപ്പറിക്കാനും അന്യമാക്കാനും വഖ്ഫ് ബോർഡിനെ തകർക്കാനും ഇപ്പോൾ കണ്ടെത്തിയത് മന്ത്രി വി. അബ്ദുറഹിമാനെയാണ്. മുസ്‌ലിം സംഘടനകളുടെ യോജിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ഇടത് സർക്കാർ തുടരുന്ന, വഖ്ഫ് നിയമനങ്ങൾ അടക്കമുള്ള മുസ് ലിം ദ്രോഹനടപടികൾ അവസാനിപ്പിക്കാനാകൂ. ഈ പോരാട്ടത്തിലൂടെ മാത്രമേ ചെങ്കൊടിയുടെ മുഖപടമണിഞ്ഞ മുസ്ലിം വിരുദ്ധ സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ തുറന്ന് കാട്ടാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  4 days ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  4 days ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  4 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  4 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  4 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  4 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  4 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  4 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  4 days ago