ചിത്രകൂട് കൂട്ടബലാത്സംഗം യു.പി മുൻ മന്ത്രി കുറ്റക്കാരൻ; ശിക്ഷ ഇന്ന്
ലഖ്നൗ
ചിത്രകൂട് കൂട്ടബലാത്സംഗ കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതി ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് 2017 ലെ ബലാത്സംഗക്കേസിൽ പ്രജാപതി ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികൾക്കെതിരേ പോക്സോ കേസും നിലനിൽക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി പവൻ കുമാർ റായ് ഉത്തരവിൽ പറഞ്ഞു. ഇന്ന് ഇവരുടെ ശിക്ഷ വിധിക്കും.
ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് മറ്റു രണ്ടു പ്രതികൾ. പ്രജാപതിയുടെ ഗൺമാൻ ചന്ദ്രപാലിനെതിരേയും കേസുണ്ടായിരുന്നെങ്കിലും തെളിവില്ലെന്ന് കോടതി പറഞ്ഞു. ഇയാളെ കൂടാതെ പി.ആർ.ഒ രൂപേഷ്, മുതിർന്ന പി.സി.എസ് ഓഫിസറുടെ മകൻ വികാസ് വർമ, അമരീന്ദർ സിങ് എന്നിവരെ കോടതി തെളിവില്ലാത്തതിനാൽ വെറുതെ വിട്ടു.
ചിത്രകൂട് സ്വദേശിയായ സ്ത്രീയെ പ്രജാപതിയും ആറു പ്രതികളും ചേർന്ന് 2017 ൽ പീഡിപ്പിച്ചെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ഇവരുടെ മകളെയും ഇവർ പീഡിപ്പിച്ചു. പ്രജാപതി യു.പി മന്ത്രിയായിരിക്കെയാണ് പീഡനം നടന്നത്. സുപ്രിംകോടതിയുടെ നിർദേശത്തെ തുടർന്നാണ് ഈ കേസിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."