HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്ഥലംമാറ്റം; പ്രതിഷേധം
backup
November 12 2021 | 08:11 AM
ചെന്നൈ: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച്ചകളെ തുറന്നുകാണിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്ഥലംമാറ്റം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജിയെയാണ് മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 237അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് കൊളീജിയം നടപടി. ഭയമോ പക്ഷഭേദമോ ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് ബാനര്‍ജിക്ക് നല്‍കിയ ശിക്ഷയാണ് സ്ഥലം മാറ്റമെന്ന് കത്തില്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."