'വായുമലിനീകരണത്തിന് കര്‍ഷകരെ പഴി ചാരുന്നതെന്തിന്' കേന്ദ്രത്തിനും ഡല്‍ഹിക്കും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം; രണ്ടും ദിവസത്തെ ലോക്ക്ഡൗണിന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പരിഗണിച്ചുകൂടെയെന്ന് സുപ്രിം കോടതി. അടിയന്തരമായ എന്തെങ്കലും പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
സ്ഥിതി എത്രത്തോളം ഗുരുതരമായെന്ന് നിങ്ങള്‍ കാണുന്നില്ലേ. വീടുകളില്‍ പോലും മാസ്‌ക് ധരിച്ചാണ് നമ്മള്‍ ഇരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്ന് നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഈ വാദത്തെ രൂക്ഷമായാണ് കോടതി നേരിട്ടത്. അത് നിയന്ത്രിക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ്. എന്നാല്‍, കര്‍ഷകര്‍ മൂലമാണ് മലിനീകരണമുണ്ടാവുന്നതെന്ന് വരുത്താനാണ് നിങ്ങളുടെ ശ്രമമെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. മലിനീകരണത്തിനുള്ള ഒരു കാരണം മാത്രമാണ് അത്. ബാക്കിയുള്ള കാരണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു.
ഡല്‍ഹിയിലെ മലിനീകരണം തടയാന്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്നും കോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു. എല്ലാത്തിനും കര്‍ഷകരെ കുറ്റപ്പെടുത്തുന്ന രീതി ഇപ്പോള്‍ നിലവിലുണ്ട്. നിങ്ങള്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. എന്നാല്‍, കഴിഞ്ഞ ആറ് ദിവസമായി ഇവിടെ എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. എന്നാല്‍, പൊടി തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വിശദീകരണം. കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാറിനും മലിനീകരണം തടയുന്നതില്‍ ഉത്തരവാദിത്തമുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
വായുമലിനീകരണം തടയാന്‍ അടിയന്തരമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു. 20 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ വായുവെന്നും കോടതി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."