HOME
DETAILS
MAL
മുല്ലപ്പെരിയാറിൽ സുപ്രിംകോടതി 'വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം മുന്നോട്ടുപോകും'
backup
November 13 2021 | 20:11 PM
തർക്കം കേരളവും
തമിഴ്നാടും തമ്മിലുള്ള
ശത്രുതയായി
കാണുന്നില്ലെന്നും കോടതി;
കേസ് 22ലേക്ക് മാറ്റി
ന്യൂഡൽഹി
മുല്ലപ്പെരിയാർ വിഷയത്തിൽ വിദഗ്ധ സമിതിയുടെ നിർദേശം അനുസരിച്ചാണ് അന്തിമമായി തങ്ങൾ മുന്നോട്ടു പോകുകയെന്ന് സുപ്രിംകോടതി.
ഈ വിഷയത്തിലുള്ള തർക്കം കേരളവും തമിഴ്നാടും തമ്മിലുള്ള ശത്രുതയായി കാണുന്നില്ലെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയം ഒറ്റത്തവണ വിധിയിലൂടെ തീർപ്പാക്കാൻ കഴിയുന്നതല്ല.
പുതിയ വസ്തുതകൾ വരുമ്പോൾ അതുകൂടി പരിഗണിച്ചാകും മുന്നോട്ടു പോകുകയെന്നും കോടതി പറഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഒക്ടോബർ 28ലെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."