HOME
DETAILS

ബാര്‍കോഴ: ജേക്കബ് തോമസ് നേരിട്ട് അന്വേഷിക്കും

  
backup
August 28 2016 | 20:08 PM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a8

തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിന്റെ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഏറ്റെടുത്തു. ഡിവൈ.എസ്.പി നജ്മല്‍ ഹസനാവും ജേക്കബ് തോമസിനെ സഹായിക്കുക. കൂടാതെ ജേക്കബ് തോമസിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് തുടരന്വേഷണ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ജേക്കബ് തോമസ് നജ്മല്‍ ഹസനുമായി പ്രാഥമിക ചര്‍ച്ച നടത്തി. പഴുതടച്ച് തുടക്കം മുതലായിരിക്കും അന്വേഷിക്കുക. ഇതുവരെയുള്ള കേസ് ഡയറിയും തെളിവുകളും വിശദമായി പരിശോധിക്കും. അതിനുശേഷമായിരിക്കും മൊഴി എടുക്കാനുള്ളവരുടെ പട്ടിക തയാറാക്കുക. ബിജു രമേശ് നല്‍കിയ ശബ്ദരേഖ പൂര്‍ണമായും കേള്‍ക്കും. കൂടാതെ രഹസ്യമൊഴിയും പരിശോധിയ്ക്കും. ബാര്‍ മുതലാളിമാരെ വീണ്ടും ചോദ്യംചെയ്യും. നേരത്തെ സഹകരിക്കാത്തവരെ വീണ്ടും വിളിച്ചു വരുത്തും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ വിജിലന്‍സുമായി സഹകരിക്കുമെന്ന സൂചന ജേക്കബ് തോമസിന് ബാര്‍ അസോസിയേഷന്‍ നല്‍കിക്കഴിഞ്ഞു.
 ബാര്‍കോഴക്കേസില്‍ രണ്ടാം തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവോടെ വിജിലന്‍സ് ലക്ഷ്യമിടുന്നത് കേസില്‍ സമഗ്രമായ അന്വേഷണമായിരിക്കും. കെ.എം മാണിക്ക് പുറമെ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയിലുള്ള മുന്‍ മന്ത്രിമാരായ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള ആരോപണവും പരിശോധിക്കും.


ബാര്‍കോഴയില്‍ കെ.എം മാണിക്കെതിരേ നേരിട്ടുള്ള തെളിവുകളേക്കാള്‍ സാഹചര്യ തെളിവുകളാണ് വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബാറുടമകളുടെ നിലപാട് കേസില്‍ നിര്‍ണായകമാണ്. ബിജു രമേശ് ഉള്‍പ്പെടെയുള്ള ചുരുക്കം ചില ബാറുടമകള്‍ മാത്രമേ കോഴ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂവെന്നതാണ് വിജിലന്‍സ് നേരിടുന്ന വെല്ലുവിളി. പക്ഷെ രണ്ടാം തുടരന്വേഷണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. അതേസമയം സുകേശന്റെ റിപ്പോര്‍ട്ട് തിരുത്തിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി മാത്രമല്ല, ഇപ്പോഴത്തെ വിവരാവകാശ കമ്മിഷണറായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും അന്വേഷണ പരിധിയില്‍ വരും. രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി വിജിലന്‍സിനെ ദുരുപയോഗം ചെയ്ത ശങ്കര്‍ റെഡ്ഡിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജേക്കബ് തോമസ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തു നല്‍കിയേക്കും. കത്തുകിട്ടിയാല്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൂടാതെ ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ കൈകാര്യം ചെയ്ത എല്ലാ കേസുകളും പുന:പരിശോധിക്കാന്‍ ജേക്കബ് തോമസ് ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  a minute ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  22 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  27 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago