HOME
DETAILS
MAL
നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടിയായി
backup
November 16 2021 | 05:11 AM
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. രാത്രിയോടെ ജലനിരപ്പ് 140.5 അടിയായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 141 അടിയാണ് അപ്പര്‍ റൂള്‍കര്‍വ്.
ജലനിരപ്പ് 141 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകളിലൂടെ തുറന്നുവിടുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞ 12 മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."