കായംകുളത്ത് ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നത് നാട്ടുകാരെ പരിഭ്രാന്ത്രിയിലാഴ്ത്തി
കായംകുളം:ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നത് ജനങ്ങളെപരിഭ്രാന്ത്രിയിലാഴ്ത്തി കായംകുളം ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തിലാഴ്ത്തി.ദേശിയപാതയില്‍ മുക്കട ജംങ്ഷനില്‍ ആണ് സംഭവം ഏറെമണിക്കുറുകള് നീണ്ടു നിന്ന പ്രയത്നത്തിനു ശേഷമാണ് പ്രശനം പരിഹരിക്കാന്‍ കഴിഞ്ഞത്. ടാങ്കറിലെ ജീവനക്കാര്‍ തന്നെയാണ് ആസിഡ് ചോരുന്നത് ആദ്യം കണ്ടത്.
ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സില്‍ നിന്ന് ചവറകെ.എം.എം.എല്‍. ലേക്ക് കൊണ്ടുപോയ ഹൈഡ്രോക്ലോറിക്കാസിഡാണ് ചോര്‍ന്നത്. ഇന്നലെ വൈകിട്ട് നാല്മണിയോടെയാണ് സംഭവം. വിവരം ഉടന്‍തന്നെ കായംകുളം അഗ്നിരക്ഷാസേനയെഅറിയിച്ചു. കായംകുളം, കരുനാഗപ്പള്ളി എന്നീഅഗ്നിരക്ഷാസേനയുടെ യൂണീറ്റുകള്‍ എത്തി ടാങ്കറിലെ ലീക്ക് പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചു.ഒപ്പം ചവറ കെ.എം.എം.എല്ലിലും വിവരമറിയിച്ചതോടെ അവിടെ നിന്നും ടാങ്കര്‍ ലോറിയുംഉദ്യോഗസ്ഥരും സ്ഥല എത്തി.
തുടര്ന്ന്കായംകളം പോലീസുംസ്ഥലത്തെത്തി സ്ഥിതിഗതികളും നിയന്ത്രിച്ചു. ടാങ്കറില്‍ നിന്നും ഒഴുകിയ ആ സിഡ് അഗ്നി രക്ഷാ സേന വെള്ളമൊഴിച്ച് നിര്‍വ്വീര്യമാക്കി. ചവറയില്‍ നിന്നെത്തിയ ടാങ്കറിലേക്ക് ആ സിഡ് മാറ്റുകയുംരാത്രി 9 മണിയോടെ പരിഹരിക്കുകയും ചെയ്തു . ഇതു മൂലം ദേശീയ പാതയില്‍ മണിക്കൂറോളം തടസപെട്ടു. പടം ടാങ്കറില്‍ നിന്നൊഴുകിയ ആസിഡ് അഗ്നി രക്ഷാ സേനനിര്വീര്യമാക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."