കാലിക്കറ്റിൽ പി.ജി അഡ്മിഷൻ ലിസ്റ്റിൽ എസ്.ടി മുസ്‌ലിം എന്ന പ്രത്യേക ജാതി; വിവാദമായപ്പോൾ പിൻവലിച്ചു
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിന് തയാറാക്കിയ ലിസ്റ്റിൽ എസ്.ടി മുസ് ലിം എന്ന പ്രത്യേക ജാതി രേഖപ്പെടുത്തി.
മുസ് ലിംകൾക്ക് ജാതിയായി മാപ്പിള എന്നും മതം ഇസ് ലാം എന്നുമാണ് രേഖപ്പെടുത്താറുള്ളത്. ലക്ഷദ്വീപിൽ നിന്നുള്ളവരെ ഉദ്ദേശിച്ചാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്നായിരുന്നു അഡ്മിഷൻ ഡയറക്ടറേറ്റിന്റെ വിശദീകരണം.
ലക്ഷദ്വീപിൽ മതമുള്ളവരും മതമില്ലാത്തവരും എസ്.ടി പട്ടികയിലാണുള്ളത്. ഇവരുടെ സർട്ടിഫിക്കറ്റിൽ എസ്.ടി എന്നു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുസ് ലിംകളെയും എസ്.ടി വിഭാഗത്തെയും തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സർവകലാശാല സൈറ്റിൽനിന്ന് എസ്.ടി മുസ് ലിം എന്നത് പിൻവലിക്കണമെന്നും സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് പരാതി നൽകി. ഈ പരാതിയെ തുടർന്ന് എസ്.ടി മുസ് ലിം എന്ന കാറ്റഗറി പി.ജി പ്രവേശന കാറ്റഗറിയിൽനിന്ന് പിൻവലിച്ചതായാണ് സർവകലാശാലയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."