അൻസിയും അഞ്ജനയും മദ്യപിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാരൻ
കൊച്ചി
അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഹോട്ടലിൽ നടന്ന പാർട്ടിയിൽ മദ്യപിച്ചിരുന്നില്ലെന്ന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാരൻ സോബിൻ. ഹോട്ടലിൽ അന്ന് ഡി.ജെ പാർട്ടി അല്ല നടന്നതെന്നും ഹോട്ടൽ ഉടമ റോയി സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയതാണെന്നും സോബിൻ പറഞ്ഞു. മുപ്പതോളംപേരാണ് പാർട്ടിയിൽ പങ്കെടുത്തത്. അൻസിയും അഞ്ജനയും കൊച്ചിയിലെത്തുമ്പോഴൊക്കെ ഹോട്ടലിലെത്താറുണ്ട്. അന്നേദിവസം അൻസി കബീറിനും സുഹൃത്തുക്കൾക്കും താനാണ് ഭക്ഷണം വിളമ്പിയത്. മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവർ ഓർഡർ ചെയ്തത്. അൻസിയും അഞ്ജനയും മദ്യപിച്ചില്ലെന്നും എന്നാൽ അവർക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും മദ്യപിച്ചതായും സോബിൻ പറഞ്ഞു. സ്ഥിരം സന്ദർശകയായതിനാൽ തന്നെ അൻസിക്ക് നല്ല പരിചയമുണ്ടെന്നും അടുത്ത ബുധനാഴ്ച വീണ്ടും വരാമെന്ന് പറഞ്ഞാണ് പോയതെന്നും ഇയാൾ പറയുന്നു. രാത്രി 11.30 ഓടെയാണ് അവർ പാർട്ടി കഴിഞ്ഞ് മടങ്ങിയത്.
എന്നാൽ രാത്രി 12 മണിക്കു ശേഷം താൻ റിസപ്ഷനിൽ എത്തിയപ്പോൾ അൻസിയെയും അഞ്ജനയെയും അവിടെ കണ്ടെന്നും സോബിൻ പറഞ്ഞു. റോയിയുമായി ഇവർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹോട്ടലിൽ അന്ന് തങ്ങിയിട്ട് രാവിലെ പോകാമെന്ന് റോയി പറയുന്നുണ്ടായിരുന്നു. കാർ ഓടിക്കുന്നയാൾ നന്നായി മദ്യപിച്ചിരുന്നതിനാലായിരുന്നു ഇപ്രകാരം പറഞ്ഞതെന്നും സോബിൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."