ഇന്ത്യ സോഷ്യൽ ഫോറം ഇടപെടലിൽ കണ്ണൂർ മാട്ടൂൽ സ്വദേശി നാടണഞ്ഞു.
അൽഖോബാർ: 2 മാസത്തിലേറെ നീണ്ടുനിന്ന ആശുപത്രി വാസത്തിന് ശേഷം കണ്ണൂർ മാട്ടൂൽ സ്വദേശി അബ്ദുള്ള നാട്ടിലേക്ക് തിരിച്ചു. താമസസ്ഥലച്ചു വെച്ചുണ്ടായ തലചുറ്റലിൽ ബോധം നഷ്ടപ്പെട്ട് ഖോബാർ അൽ മന ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുള്ളയെ പിന്നീട് നടത്തിയ പരിശോധനയിൽ തലച്ചോറിലെ രക്തം കട്ട പിടിച്ചെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് ശേഷം 2 മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു.
മൂന്ന് ലക്ഷം റിയാളോളം ചിലവുവന്ന ചികിത്സക്കിടയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ ഇൻചാർജ് ഷാജഹാൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ ആശുപത്രി മാനേജ്‍മെന്റുമായി സംസാരിക്കുകയും ഈ തുക പൂർണമായും ഹോസ്പിറ്റൽ തന്നെ ഏറ്റെടുക്കാൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച അബ്ദുളളയെ എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി അജ്മൽ ഇസ്മായിൽ, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികളായ നസീബ്,സിറാജ് വെഞ്ഞാറമൂട് എന്നിവർ സ്വീകരിച്ചു.
നിലവിൽ ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പി നടത്തുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ മുബാറക് പൊയിൽത്താടി, ഖോബാർ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ, സുബൈർ നാറാത്ത്, അജുവ ഓണർ നൗഷാദ്, എയർ ഇന്ത്യ കോർഡിനേറ്റർ മുസ്തഫ പൊന്നാനി എന്നിവർ വേണ്ട സഹായങ്ങൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."