മരണക്കിടക്കയില്‍ ഭര്‍ത്താവിന് നല്‍കിയ വാക്ക്; ജ്യോതിയുടെ യൂനിഫോമിനുണ്ട് അഭിമാനത്തിനുമപ്പുറം കണ്ണീര്‍നനവിന്റെ കഥ
ചെന്നൈ: ഞാന്‍ മരണപ്പെട്ടാല്‍ നീ സൈന്യത്തില്‍ ചേരണം. - കശ്മിരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വിരമൃത്യു വരിച്ച നായിക് ദീപക് നൈന്‍വാള്‍ മരണക്കിടക്കയില്‍വെച്ച് ഭാര്യ ജ്യോതിയോട് പറഞ്ഞു. 3 വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ആ വാക്കു പാലിച്ചു. കരസേനയില്‍ ലഫ്റ്റനന്റ് ആയി കമ്മിഷന്‍ഡ് ഓഫിസര്‍ പദവിയിലാണ് ജ്യോതിയിപ്പോള്‍.
കശ്മിരിലെ കുല്‍ഗാമില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റമുട്ടലിലാണ് സൈനികന്‍ ദീപക് നൈന്‍വാള്‍ മരിക്കുന്നത്. ദീപക്കിന്റെ നട്ടെല്ലിലേക്കും നെഞ്ചിലേക്കും മൂന്ന് വെടിയുണ്ടകളാണ് തുളച്ചുകയറിയത്.
ഭര്‍ത്താവിനെ നഷ്ടമായതോടെ ജ്യോതി ഉറപ്പിച്ചു, അദ്ദേഹത്തിനുള്ള ആദരമായി സൈന്യത്തില്‍ ചേര്‍ന്നിരിക്കുമെന്ന്.
പ്രയാസമേറിയ എഴുത്തു പരീക്ഷയിലും അതിലേറെ കഠിനമായ കായിക പരീക്ഷയിലും 3 തവണ ചുവടു പതറി. നാലാം തവണ വിജയിച്ചു. പിന്നെ ചെന്നൈയില്‍ ഒരു വര്‍ഷം നീണ്ട കഠിന പരിശീലനക്കാലം. പുലര്‍ച്ചെ മൂന്നരയ്ക്കു എണീറ്റായിരുന്നു ജ്യോതിയുടെ കായിക പരിശീലനം. ഇംഗ്ലീഷ് പഠിക്കാനായും മാസങ്ങള്‍ ചെലവഴിച്ചു.
ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലന ശേഷമുള്ള പാസിങ് ഔട്ട് ചടങ്ങില്‍ ജ്യോതി മാത്രമല്ല, മക്കള്‍ ലാവണ്യയും റെയ്‌നാഷും സൈനിക വേഷമണിഞ്ഞാണ് എത്തിയത്.
'ലോകത്തിലെ ഏറ്റവും നല്ല അമ്മയെയാണ് എനിക്കു കിട്ടിയത്, ഞാനും പഠിച്ച് സൈന്യത്തില്‍ ഡോക്ടറാകും' ജ്യോതിയുടെ മകളുടെ വാക്കുകളിലും അതിജീവനത്തിന്റെ തിളക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."