'താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍';ഹലാല്‍ വിവാദത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് സന്ദീപ് വാര്യര്‍
കോഴിക്കോട്: ഹലാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. പാരഗണ്‍ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താന്‍ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ പഴയ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു സന്ദീപ് ഫെയ്സ് ബുക്കില്‍ കുറിച്ചത്.
ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും.അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ എന്നുമായിരുന്നു എഫ്ബി പോസ്റ്റില്‍.ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് വ്യാപക വിമര്‍ശനം വന്നതോടെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."