ഡി.എന്‍.എ പരിശോധന ചിത്രീകരിച്ചില്ല; തെളിവുകള്‍ നശിപ്പിക്കാന്‍ സി.ഡബ്ല്യൂ.സി കൂട്ടുനില്‍ക്കുന്നു: അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരി അനുപമ. ഡി.എന്‍.എ പരിശോധന ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പുനല്‍കിയെങ്കിലും അത് നടപ്പായില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും അനുപമ പറഞ്ഞു.
കുട്ടിയെ അന്വേഷിച്ച് താന്‍ പലതവണ ശിശുക്ഷേമ സമിതിയില്‍ ചെന്നിട്ടുണ്ടെങ്കിലും അതിന്റെ തെളിവുകളൊന്നും രജിസ്റ്ററില്‍ ഇല്ല. തെളിവു നശിപ്പിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. വകുപ്പുതല അന്വേഷണത്തില്‍ സംശയമുണ്ടെന്നും അനുപമ പറഞ്ഞു.
അനുപമയുടേയും അജിത്തിന്റെയും മൊഴി വനിതാ - ശിശു വികസന വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ പറയുന്നത്.
അനുപമയുടേയും അജിത്തിന്റെയും കുട്ടിയുടേയും ഡി.എന്‍.എ ഫലം ഇന്ന് പുറത്തുവരാനാണ് സാധ്യത. ഈ ഫലം സി.ഡബ്ല്യൂ.സി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. 30 നാണ് കുടുംബകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."