ത്രിപുര തെരഞ്ഞെടുപ്പ് മാറ്റുന്നത് കടുത്ത നടപടി; തൃണമൂല്‍ നല്കിയ ഹരജി കോടതി തള്ളി
ത്രിപുര: നവംബര്‍ 25ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ത്രിപുരയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രിംകോടതി.
തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് കടുത്ത നടപടിയാണെന്നും സമാധാന പരമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സുരക്ഷ കേന്ദ്രസേന ഒരുക്കണമെന്നും ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡി.ജി.പിയും ഐ.ജിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി നാളെ രാവിലെ കൂടിക്കാഴ്ച നടത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ പാരാ മിലിട്ടറി സേന ഉറപ്പ് വരുത്തണം.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഒക്ടോബര്‍ 22നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നത്. നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."