മൂഫിയ പര്‍വിന്റെ ആത്മഹത്യ: ഭര്‍ത്താവും കുടുംബവും പൊലിസ് കസ്റ്റഡിയില്‍
ആലുവ: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവ വധു മോഫിയ പരവീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിനെയും കുടുംബത്തെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അല്പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തും.
മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ സ്ത്രീധന പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. പൊലിസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്സിയ ആത്മഹത്യ ചെയ്തത്.
ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫിയയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."