HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
backup
November 24 2021 | 14:11 PM
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്നു കുഞ്ഞ്. രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരിച്ചിരുന്നു. അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിലേത്. ഈ വര്‍ഷത്തെ ഒമ്പതാമത്തെ നവജാത ശിശു മരണവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."