പിഡബ്ല്യുഡി ജൂനിയര്‍ എന്‍ഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങള്‍
കര്‍ണാടക: പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നിന്ന് 13 ലക്ഷം രൂപ വീട്ടിലെ ഡ്രെയിനേജ് പൈപ്പില്‍ നിന്ന് പിടികൂടി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ശാന്തനഗൗഡ ബിരാദാറിന്രെ വസതിയിലായിരുന്നു പരിശോധന. ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍ പെടാത്ത പണം പിടികൂടിയത്.
പൊലീസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 7 മണിയോടെയാണ് ഗുബ്ബി കോളനിയിലെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയത്. കണക്കില്‍പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിവിസി പൈപ്പ് മുറിക്കാന്‍ പ്ലംബറെ വിളിച്ചുവരുത്തി.
പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തുക കണ്ടെത്തി. ആകെ 40 ലക്ഷം രൂപയാണ് വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. എസിബി ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം ഹംഗരാഗയിലെ ഫാം ഹൗസുകളില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."