ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതിക്ക് ക്ലീന്‍ ചിറ്റു നല്‍കി സി.പി.എം; സര്‍ക്കാരിനും ഇതേ നിലപാടാണോ ? ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: അമ്മയറിയാതെയുള്ള ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിക്കും സിഡബ്ല്യൂസിക്കും വീഴ്ചപറ്റിയെന്ന കുറ്റപത്രവുമായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഒന്നും അറിയില്ലെന്ന് സി.പി.എം. ഇനി എപ്പോള്‍ അറിയുമെന്നും എപ്പോള്‍ നടപടിയുണ്ടാകുമെന്നും ചോദിക്കരുത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഇപ്പോഴും ഇവരെ സംരക്ഷിക്കാന്‍ മത്സരിക്കുന്നത്. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കുന്നു.
അതേ സമയം ആനാവൂര്‍ നാഗപ്പനെതിരേ തിരിച്ചടിച്ച് കുഞ്ഞിന്റെ മാതാവ് അനുപമ രംഗത്തെത്തി. ആനാവൂരും തെറ്റുകാരനാണ്. ഷിഷുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ പറഞ്ഞു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു അവരുടെ മറുപടി.
അതേ സമയം കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും സമരമുഖത്ത് കൂടുതല്‍ കരുത്തോടെ നിലയുറപ്പിക്കാനാണ് സമരസമിതിയുടെയും അനുപമയുടെയും തീരുമാനം. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകും വരേ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്നലെ തന്നെ ഷിജുഖാനെതിരേ എഴുത്തുകാരന്‍ ബെന്യാമിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇനിയും ന്യായം പറഞ്ഞുനില്‍ക്കാതെ രാജിവെച്ചുപോകണം ഷിജുഖാന്‍ എന്നായിരുന്നു ബെന്യാമിന്റെ പോസ്റ്റ്. അതേ സമയം ആനാവൂര്‍ നാഗപ്പന്റെ അഭിപ്രായം തന്നെയാണോ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കുമുള്ളതെന്നാണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമരസമിതിയും അനുപമയും.
വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട് വന്നാല്‍ നടപടി ആലോചിക്കാം. അതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി.വി അനുപമയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."