HOME
DETAILS

കർഷകരോടുള്ള നയങ്ങളിൽ മാറ്റം വേണം

  
backup
November 26 2021 | 04:11 AM

45232-03-02448


ഐതിഹാസിക കർഷകസമരത്തിന് ഒരു വർഷം തികഞ്ഞു. 2020 സെപ്റ്റംബർ 24നാണ് വിവാദ കാർഷിക നിയമത്തിനെതിരായ സമരത്തിന് കർഷകർ പഞ്ചാബിൽ തുടക്കം കുറിച്ചത്. നവംബർ 26ന് സമരം ഡൽഹിയിലെത്തിയതു മുതലാണ് രാജ്യവ്യാപകമായി പടർന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുനാനാക്ക് ദിനമായ നവംബർ 19ന് പ്രഖ്യാപിച്ചെങ്കിലും വിശ്വാസംവരാതെ കർഷക സംഘടനകൾ സമരം തുടരുകയാണ്. കർഷകർ വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും സമരഭൂമി വിട്ട് അവർ പോയിട്ടില്ല. മൂന്ന് വിവാദ നിയമങ്ങളും പാർലമെൻ്റിലൂടെ പിൻവലിക്കാതെ പിരിഞ്ഞുപോവില്ലെന്ന കർഷക നേതാക്കളുടെ പ്രസ്താവനയിൽ നിഴലിച്ചത് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ള അവിശ്വാസമായിരുന്നു.
കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ചേരുന്നത് തിങ്കളാഴ്ചയാണ്. അന്നുതന്നെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമോയെന്നതിന് ഉറപ്പില്ല. ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളിൽ ഇതുകൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം. കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നിവയാണ് പിൻവലിക്കുന്നത്. ബില്ലുകൾ പാസായി രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതോടെ മാത്രമേ വിവാദമായ മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും റദ്ദാവുകയുള്ളൂ.


വിവാദനിയമങ്ങൾ റദ്ദ് ചെയ്യുന്നതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ചാൽ മാത്രം പോരാ, കർഷകരോടുള്ള സർക്കാർ നയവും തിരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു കിട്ടണമെന്ന നിലപാടിലാണ് സംഘടനകൾ. ഇതുസംബന്ധിച്ച് കർഷക സംഘടനകളുടെ സംയുക്ത സമരസമിതിയായ അഖിലേന്ത്യാ കിസാൻ സഭ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്ന കർഷക ആവശ്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് കർഷകരുടെ പ്രധാന ആവശ്യമാണെന്നിരിക്കെ മിനിമം താങ്ങുവില നിയമംവഴി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കുകയില്ല. താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുന്നതിന് പുറമെ, നിർദിഷ്ട വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കുക. സബ്സിഡി നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരുക, വായു മലിനീകരണ നിരോധന ബില്ലിലെ കർഷകർ വൈക്കോൽ കത്തിച്ചുണ്ടാക്കുന്നതാണ് വായു മലിനീകരണം എന്ന ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കർഷകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക, മരിച്ച കർഷകരുടെ സ്മരണാർഥം സ്മാരകം പണിയുക, േലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. ഇവ അംഗീകരിക്കാതെ കർഷകർ വീട്ടിലേക്ക് മടങ്ങുമെന്ന് തോന്നുന്നില്ല.


കർഷകവിരുദ്ധ നിയമങ്ങൾക്കെതിരേ എൻ.ഡി.എയിലും ഹരിയാനയിൽ ബി.ജെ.പി എം.എൽ.എമാരിലും എതിർപ്പ് ഉയർന്നതാണ്. നിയമത്തിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ അവരുടെ മന്ത്രിയെ പിൻവലിക്കുകയും എൻ.ഡി.എ വിടുകയും ചെയ്തു. ഇപ്പോൾ യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് റാം ഇഖ്ബാലും മോദിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ്. കർഷകവിരുദ്ധ നിയമങ്ങൾ നേരത്തെ പിൻവലിച്ചിരുന്നെങ്കിൽ എഴുന്നൂറിലധികം പേരുടെ ജീവൻ പൊലിയുമായിരുന്നോ എന്നാണദ്ദേഹം ചോദിക്കുന്നത്. നേരത്തെയും ഇദ്ദേഹം വരുൺ ഗാന്ധിയെ പോലെ കർഷകവിരുദ്ധ നിയമങ്ങളെ വിമർശിച്ചിരുന്നു. കർഷകരുടെ ബാക്കിനിൽക്കുന്ന ആവശ്യങ്ങൾകൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ സഭ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണിപ്പോൾ. അനുകൂലമായ പ്രതികരണമല്ല ഉണ്ടാവുന്നതെങ്കിൽ 27ന് ചേരുന്ന സംയുക്ത കിസാൻ സഭ സമരം തുടരാൻ തന്നെയായിരിക്കും തീരുമാനിക്കുക.


ദില്ലി ചലോ എന്ന മുദ്രാവാക്യവുമായി കർഷകർ തുടങ്ങിയ സമരം ഒരുവർഷം തികയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ കർഷകവിരുദ്ധ നിയമങ്ങളുമായി മുമ്പോട്ടുപോയാൽ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിനെ തുടർന്നാണ് കോർപറേറ്റുകളെ മാത്രം സുഖിപ്പിക്കുന്ന കർഷകവിരുദ്ധ നിയമം പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായത്.
മൂന്ന് നിയമങ്ങൾ പിൻവലിച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിച്ച് വീട്ടിൽപ്പോകില്ലെന്ന ഉറച്ച നിലപാടിൽ കർഷക സംഘടനകൾ നിൽക്കുമ്പോൾ കേന്ദ്ര സർക്കാരിന് അത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയമം പിൻവലിച്ചാലും താങ്ങുവിലയിലെ നിയമ പരിരക്ഷ അംഗീകരിക്കാത്തിടത്തോളം സമരത്തിൽ നിന്ന് പിന്മാറില്ലെന്ന കർഷക നിലപാട് തുടരുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് ബാലികേറാമല തന്നെയാകും.


താങ്ങുവില സംബന്ധിച്ച് ചർച്ചയാകാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം സംയുക്ത കിസാൻ സഭ അംഗീകരിച്ചിട്ടില്ല. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ചർച്ചകളുടെ ആവശ്യമില്ലെന്ന നിലപാടിലാണ് അവർ. സംഭരണത്തിലും താങ്ങുവിലയിലും വിപണി വില ഉറപ്പുനൽകുന്നതിലും സർക്കാർ വരുത്തിയ വീഴ്ച പരിഹരിക്കപ്പെട്ടിട്ടില്ല. അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കളിൽ നിന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരേ വമ്പിച്ച എതിർപ്പുകളാണ് ഉയർന്നിരുന്നത്. ഒരിക്കൽകൂടി അവരിൽ നിന്ന് എതിർപ്പുണ്ടാകാതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ നയതന്ത്ര ബാധ്യതയാണ്. രാജ്യത്തെ അന്നമൂട്ടുന്ന കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെന്ന സർക്കാരിന്റെ വാദം പൊളിഞ്ഞ നിലയ്ക്ക് കർഷകരുടെ മർമപ്രധാന ആവശ്യമായ താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉൾക്കൊള്ളുന്ന ബില്ലുകൂടി ഈ ശൈത്യകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കണം. ഇനിയെങ്കിലും കർഷകരോടുള്ള സർക്കാരിന്റെ നയത്തിൽ കാതലായ മാറ്റംവരുത്തുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago