ഹലാല്‍ വിവാദം ഒരു വിഭാഗത്തെ ആക്ഷേപിക്കാനുള്ള സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി
കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ത്ഥമാണ് ഉള്ളത്. എന്നാല്‍ അത് മറ്റൊരു അര്‍ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങലെ ആക്രമിക്കാനാണ് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ നല്കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ എല്ലം അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതിയും സ്വീകരിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് കാണാമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."