HOME
DETAILS
MAL
പൊന്നാനിയില്‍ 25കാരന് ഡിഫ്തിരിയ സ്ഥിരീകരിച്ചു
backup
August 28 2016 | 22:08 PM
പൊന്നാനി: പൊന്നാനിയില്‍ 25 വയസ് പ്രായമുള്ള യുവാവിന് ഡിഫ്തിരിയ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊല്ലംപടിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവാവിനാണ് ഡിഫ്തിരിയ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്തപനി മൂലം ചികിത്സയിലായിരുന്നു ഇയാള്‍. പനിക്ക് ശമനം വരാത്തതിനെത്തുടര്‍ന്ന് രക്തസാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്കച്ചതിനെത്തുടര്ന്നാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡിഫ്തീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവത്കരണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."