അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു; വെടിയുണ്ടകളെത്തിയത് സീലിങ് തുളച്ച്
വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിര്‍ത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ ശരീരത്തില്‍ തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു. മറിയം ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റത്. എന്താണ് വെടിവെപ്പിന് കാരണമെന്ന് വ്യക്തമല്ല.
തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."