ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും ജിസമോളുടെ മരണം ആത്മഹത്യയാക്കി: ഹൈക്കോടതിക്കു മുന്നില്‍ സത്യഗ്രഹത്തിനൊരുങ്ങി മാതാവ്
കൊച്ചി: ജിസമോള്‍ വധക്കേസ് പുനരന്വേഷിക്കണമെന്നും കുറ്റവാളികളെ തുറുങ്കിലടയ്ക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് ബിന്നി ദേവസ്യയും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹൈക്കോടതി പരിസരത്ത് നാലിന് രാവിലെ പത്ത് മണിമുതല്‍ സത്യഗ്രഹം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൃശൂര്‍ സാന്‍ജോസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന ജിസമോളെ 2005 ഡിസംബര്‍ അഞ്ചിനാണ് മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കാണുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടും നഴ്സിങ് സ്കൂള്‍ അധികൃതരും പൊലിസും ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നെന്ന് മാതാവ് ബിന്നി പറഞ്ഞു.
ലോക്കല്‍ പൊലിസും പിന്നീട് പ്രത്യേക സംഘവും സി.ബി.ഐയും അനേഷിച്ച കേസ് മാതാവിന്റെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്താതെയാണ് തീര്‍പ്പു കല്‍പ്പിച്ചത്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നല്കിയ ഹരജി എത്രയും വേഗം കോടതി പരിഗണിക്കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ശ്രീധരന് തേറമ്പില്‍, ടോമി മാത്യു, ആന്റോ മാങ്കൂട്ടം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ജിസമോള്‍ വധക്കേസ് പുനരന്വേഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."