HOME
DETAILS
MAL
സെഞ്ച്വറി നേടി അഗര്‍വാള്‍; മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ
backup
December 03 2021 | 13:12 PM
മുംബൈ: ന്യുസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യപൊരുതുന്നു. ഇന്ത്യയിലെ ആദ്യ ഇന്നിങ്സിലെ ആദ്യ ദിനത്തില്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ തന്നെ.
മായങ്കിന്റെ സെഞ്ച്വറി കരുത്തിലാണ് ഒന്നാം ദിനം. ഇന്ത്യ 221-4 എന്ന മികച്ച നിലയിലാണിപ്പോഴുള്ളത്. ഓപ്പണിങ് ഇറങ്ങിയ മായങ്ക് 246 പന്ത് നേരിട്ടു 120 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 14 ബൗണ്ടറികളും 4 സിക്സറുകളുമടങ്ങിയതായിരുന്നു ആ ഇന്നിങ്സ്.
മായങ്കിനൊപ്പം ക്രീസിലെത്തിയ ശുബ്മാന്‍ ഗില്‍ മികച്ച പിന്തുണ നല്‍കിയെങ്കിലും അജാസ് പട്ടേലിന്റെ മികച്ചൊരു പന്തില്‍ റോസ് ടെയ്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 71 പന്തില്‍ 44 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."