'കേന്ദ്രം കള്ളംപറയുകയാണ്'; കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് മരണങ്ങളില്‍ ഒളിച്ച് കളിച്ച സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരിച്ച കര്‍ഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കര്‍ഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണം. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ആരോപിച്ചു.
മരിച്ച കര്‍ഷകരുടെ പേരുവിവരങ്ങള്‍ രാഹുല്‍ പുറത്തുവിട്ടു. മരിച്ച കര്‍ഷകരില്‍ 403 പേരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി. 152 പേരുടെ കുടുംബങ്ങള്‍ക്ക് ജോലിയും നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 100 കര്‍ഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
https://twitter.com/RahulGandhi/status/1466730330786869252
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."