ഒമാനില്‍ കൊവിഡ് കേസുകള്‍ കുറയുന്നു
മസ്കത്ത്: ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരുന്നു. കഴിഞ്ഞ ദിവസം 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര് രോഗമുക്തി നേടി.
കഴിഞ്ഞ ഇരുപത് ദിവസം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നവംബറില്‍ രണ്ട് മരണങ്ങള് മാത്രമാണുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ ഒരാള്‍ മാത്രമാണുള്ളത്. മഹാമാരി തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങുന്നത്.98.5 ശതമാനമാണ് കോവിഡ് മുക്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷന് ഊര്‍ജ്ജിതമാക്കിയതാണ് കേസുകള്‍ കുറയാന്‍ കാരണം. കോവിഡിനെതിരായുള്ള ബൂസ്റ്റര്‍ ഡോസും നല്കിതുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ഇത് വരെ ഓമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക് നിലവിലുണ്ട്.
ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയിലും യു.എ.യിലും കൊവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ഒമാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചേക്കും.നിലവില്‍ വിദേശത്ത് വരുന്ന യാത്രക്കാര്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ടില്‍ പി സി ആര് ടെസ്റ്റില്ല. ഇത് പുനസ്ഥാപിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."