ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സഊദി അറേബ്യ, ഫെബ്രുവരി മുതൽ പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ നിർബന്ധം
റിയാദ്: സഊദിയിൽ ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനു ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസമോ അതിൽ കൂടുതലോ ആയ 18 കഴിഞ്ഞ എല്ലാവർക്കും ഇവന്റുകളിലും പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗിക്കുന്നതിനും ഇത് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് എടുത്തവർക്ക് മാത്രമേ തവക്കൽനയിൽ ഇമ്മ്യുൺ സ്റ്റാറ്റസ് ഉണ്ടാകുകയുള്ളൂ.
എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല. ഒമിക്രോൺ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സഊദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തിയതി ഇതിൽ കാണിക്കും.
ഏതെങ്കിലും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, കായിക അല്ലെങ്കിൽ ടൂറിസം പ്രവർത്തനങ്ങളിൽ പ്രവേശിക്കൽ, സാംസ്‌കാരിക, സാമൂഹിക, വിനോദ പരിപാടിയിൽ പ്രവേശിക്കൽ, സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ പ്രവേശിക്കൽ, ബിസിനസ് ഓഡിറ്റ് നടത്തുക, വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യൽ എന്നിവക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."