സന്ദീപ് വധം: പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്
തിരുവനന്തപുരം: പെരിങ്ങരയില്‍ സി.പി.എം പ്രവര്ത്തകന് സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്.ഐ.ആര്. അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പൊലിസിന്റെ സ്ഥിരീകരണം.
സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഇന്ന് ഉച്ചയോടെ പൊലിസ് അറസ്റ്റ് ചെയ്തിട്ടിണ്ട്. മുന്‍ വൈരാഗ്യമാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നും കൊല്ലാന്‍ വേണ്ടിയാണ് പദ്ധതിയിട്ടതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രമോദ്, ജിഷ്ണു, ഫൈസല്‍, നന്ദു എന്നിവരെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചാം പ്രതിയായ അഭി ഉച്ചയോടെയാണ് അറസ്റ്റിലായത്. അന്യായമായി സംഘംചേരല്‍, കൊലപാതകം, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
നേരത്തെ പ്രതികള്‍ എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരല്ല എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."