HOME
DETAILS

'പത്മശ്രീയോളം ചെന്നെത്തിയ, നബി കരീമിലെ ഒരു സാധാരണ ആണ്‍കുട്ടി; പോരാട്ടങ്ങളെ പ്രണയിച്ചവന്‍' ഹൃദയം കവര്‍ന്ന് വിനോദ് ദുവയുടെ മകളുടെ കുറിപ്പ്

  
backup
December 05 2021 | 09:12 AM

national-mallika-dua-posts-on-fathers-death123-2021

'നല്ല പോരാട്ടങ്ങളെ ഇഷ്ടപ്പെട്ടിരുന്നവന്‍. ഒന്നിനേയും ഭയപ്പെടാതിരുന്നവന്‍ ഉയരങ്ങള്‍ കീഴടക്കിയ നബി കരീമിലെ ഒരു സാധാരണ ആണ്‍കുട്ടി. പത്മശ്രീ വിനോദ് ദുവ'. കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ മകളുടെ വാക്കുകളാണിത്. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ദുവ. ഹൃദയം കവരുന്നതാണ് അവരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

പപ്പയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല എന്നു പറഞ്ഞാണ് മല്ലിക കുറിപ്പ് ആരംഭിക്കുന്നത്. എന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട്. എന്റെ പപ്പ. വളരെ ചുരുക്കം ആളുകളേ നിങ്ങളെ പോലെ വിശാലവും സുന്ദരവുമായ ജീവിതം ജീവിച്ചിട്ടുണ്ടാവൂ. എപ്പോഴും നല്ലതിനു വേണ്ടി എഴുന്നേറഅറ നിന്നവന്‍. നല്ല പോരാട്ടങ്ങളെ പ്രണയിച്ചവന്‍. എന്നും കുഞ്ഞുങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍.....അവസാന ശ്വാസം വരെ അതിക്രമങ്ങള്‍ക്കെതിരെ ഗര്‍ജ്ജിച്ചവന്‍..ദ ലെജന്റ് ..' മല്ലിക കുറിക്കുന്നു.

വായിക്കാം മല്ലികയുടെ ഹൃദയഹാരിയായ കുറിപ്പ്
'നിങ്ങളെ പോലെ ഒരാളുണ്ടാവില്ല. എന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട്. എന്റെ പപ്പാ. നിങ്ങളെ പോലെ വിശാലവും മഹത്തരവുമായ ജീവിതം നയിച്ചവര്‍ വളരെ ചുരുക്കം പരേ ഉണ്ടാവൂ. എന്നും നല്ലകാലത്തിനായി നിലകൊണ്ടവന്‍. എപ്പോഴും വെല്ലുവിളികള്‍ക്കായി സജ്ജനായിരുന്നവന്‍. സ്വയപ്രയത്‌നത്താല്‍ ജീവിത വിഡജയം നേടിയ കരുത്തുറ്റ ഹൃദയത്തിന്റെ ഉടമയായ ലെജന്റ്. അവസാന ശ്വാസം വരെ അതിക്രമങ്ങള്‍ക്കെതിരെ ഗര്‍ജ്ജിച്ചവന്‍. അദ്ദേഹം ഒന്നിനേയും ഭയപ്പെട്ടിരുന്നില്ല. മരണത്തെ പോലും.

നന്ദി ലോകത്തിലെ ഏറ്റവും മികച്ച പിതാവായതിന്. ' ഈ മല്ലിക എല്ലാവരോടും എന്തിനാണ് ഇത്രയേറെ വഴക്കടിക്കുന്നതെന്ന് മമ്മിയോടൊപ്പം കബാബ് കഴിച്ചോണ്ട് പപ്പ പറഞ്ഞിട്ടുണ്ടാവും. എങ്ങിനെ കൈകാര്യം ചെയ്യും ഇവളേയെന്നും. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും ധീരനായ, അനുകമ്പയാര്‍ന്ന, രസികനായ മനുഷ്യന്‍. നബി കരീമില്‍ ജനിച്ച ഒരു സാധാരണ ആണ്‍കുട്ടി ഉയരങ്ങള്‍ കീഴടക്കുകയും അവസാനം വരെ വിജയിക്കുകയും ചെയ്ത കഥയാണ് അദ്ദേഹത്തിന്റേത്. പത്മശ്രീ വിനോദ് ദുവ. ദുര്‍ബലാവസ്ഥയില്‍ പോലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് നാഴികക്കല്ലായ വിധി നല്‍കിയയാള്‍. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അലക്ഷ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്താതിരിക്കാന്‍ വിനോദ് ദുവെയാണ് പോരാട്ടം നടത്തിയത്. അദ്ദേഹത്തിനെന്നും അത് നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളൊരിക്കലും സങ്കടത്തോടെയും ഭയത്തോടെയും ജീവിക്കില്ല. പകരം അഭിമാനത്തോടെയും കൃതജ്ഞതയോടെയും ജീവിക്കും. കാരണം അസാമാന്യരായ മാതാപിതാക്കളെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നിനു വേണ്ടിയും ഞാനെന്റെ വിധിയെ വില്‍ക്കില്ല. അതാണെനിക്ക് വിനോദിനേയും ചിന്നയേയും തന്നത്. ആര്‍ക്കും ലഭിക്കാത്ത ഇരട്ട ഭാഗ്യം'

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by M A L L I K A D U A (@mallikadua)

 


കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കൊവിഡ് അനുബന്ധ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു വിനോദ് ദുവ. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി(ചിന്ന ദുവ 61) അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബര്‍കുര്‍ ദുവയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബക്കുല്‍ ദുവയുമാണ് മക്കള്‍.

രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് വിനോദ് ദുവ. 1996ലായിരുന്നു നേട്ടം. 2008ല്‍ പത്മശ്രീക്ക് അര്‍ഹനായി. 2017ല്‍ മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം നേടി.

1954 മാര്‍ച്ച് 11നാണ് ജനനം. ഹന്‍സ് രാജ് കോളജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1974ല്‍ യുവാക്കള്‍ക്കായി ദൂരദര്‍ശനില്‍(അന്നത്തെ ഡല്‍ഹി ടെലിവിഷന്‍) തുടക്കമിട്ട ഹിന്ദി പരിപാടി 'യുവ മഞ്ചി'ലൂടെയായിരുന്നു ടെലിവിഷന്‍ സ്‌ക്രീനിലെ അരങ്ങേറ്റം.

1975ല്‍ റായ്പൂരിലെ യുവാക്കള്‍ക്കായി തുടങ്ങിയ 'യുവ് ജാന്‍', അമൃത്സര്‍ ടിവിയിലെ 'ജവാന്‍ തരംഗ്' തുടങ്ങിയവയുടെ അവതരണം ഈ മേഖലയിലെ പുതുമയായിരുന്നു. 1981ല്‍ വിനോദ് ദുവയുടെ 'ആപ് കേ ലിയേ' എന്ന പ്രതിവാര ടിവി ഷോ ഏറെ ശ്രദ്ധേയമായി. 1984ല്‍ പ്രണോയ് റോയുമൊത്ത് ദൂരദര്‍ശനില്‍ നടത്തിയ തിരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ടെലിവിഷന്‍ ചാനലുകളില്‍ തിരഞ്ഞെടുപ്പ് വിശകലനം നടത്താന്‍ ഇത് ദുവയ്ക്ക് സഹായകമായി. 1987ല്‍ ടിവി ടുഡെയില്‍ ചീഫ് പ്രൊഡ്യൂസറായി. സീ ടിവി, സഹാറ ടിവി, എന്‍ഡിടിവി, ദ് വയര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു.

2020 മാര്‍ച്ച് 30ല്‍ യുട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടിയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ദുവയ്‌ക്കെതിരെ ചുമത്തിയ കേസ് ഈ വര്‍ഷം ആദ്യം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. അക്രമത്തിനു പ്രേരകമല്ലെങ്കില്‍, എത്ര കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്ന് സുപ്രിം കോടതി ഈ വിധിയില്‍ വീണ്ടും വ്യക്തമാക്കിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago