HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍
backup
December 05 2021 | 13:12 PM
മുംബൈ: മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടും രാജ്യത്ത് പന്ത്രണ്ടും ആയി.
ഞായറാഴ്ച രാവിലെ ഡല്‍ഹിയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."