HOME
DETAILS
MAL
ആരോഗ്യമന്ത്രി സന്ദര്‍ശിച്ചതുകൊണ്ട് എന്ത് മാറ്റമുണ്ടായി?അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വി.ഡി സതീശന്?; പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും അട്ടപ്പാടിയില്‍
backup
December 06 2021 | 05:12 AM
പാലക്കാട്: ശിശുമരണം നടന്ന അട്ടപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് നേതാക്കളും സന്ദര്‍ശനം നടത്തുന്നു. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പദ്ധതികളെല്ലാം നിന്നുപോയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പായിരുന്നെന്ന് വി.ഡി സതീശന് പറഞ്ഞു. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പുതിയ ഒരു പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടര്‍മാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തല്‍മണ്ണയിലേക്ക് റഫര്‍ ചെയ്യുകയാണ്. അവിടേക്ക് പോവാന്‍ സൗകര്യങ്ങളില്ലെന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."