ഇന്ത്യ വൻ ശക്തിയെന്ന് റഷ്യ
ന്യൂഡൽഹി
ഇന്ത്യയെ വൻ ശക്തിയായാണ് കാണുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ.
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പുടിൻ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. റഷ്യയുടെ സൗഹൃദരാജ്യമാണ് ഇന്ത്യ. ഭാവിയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൊവിഡിനുശേഷവും മാറ്റമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയിലെത്തിയ പുടിനെ ഹൈദരാബാദ് ഹൗസിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. കൊവിഡ് കാലത്ത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധവും മോദി പ്രതിപാദിച്ചു.
നേരത്തെ വിദേശകാര്യ മന്ത്രിതല ചർച്ചയും നടന്നു. ഇന്ത്യയ്ക്ക് കൂടുതൽ എസ് -400 മിസൈൽ സംവിധാനം വിൽക്കുന്നതിനുള്ള പദ്ധതി റഷ്യക്കുണ്ട്. ഇന്ത്യയിൽ കലാഷ്നിക്കോവ് ഓട്ടോമാറ്റിക് തോക്കുകൾ ഉത്പാദിപ്പിക്കുന്നതിനും ഇന്ത്യയും റഷ്യയും തമ്മിൽ കരാറായി. നേരത്തെ നടന്ന റഷ്യ 22 ഉച്ചകോടിയിൽ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ആരുടെ ആയുധം വാങ്ങണമെന്ന് ഇന്ത്യ തീരുമാനിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. നേരത്തെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ലാവ്റോവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."