HOME
DETAILS

വിദ്യാർഥികളെ ദത്തെടുക്കുന്ന പദ്ധതിയുമായി കണ്ണൂർ സർവകലാശാല

  
backup
December 07 2021 | 10:12 AM

784532-4563-6


കണ്ണൂർ
പ്രഗത്ഭരും കഴിവുറ്റവരുമായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ദത്തെടുക്കൽ പദ്ധതി(സ്റ്റുഡന്റ് അഡോപ്ഷൻ സ്‌കീം)യുമായി കണ്ണൂർ സർവകലാശാല. പാഠ്യേതര വിഷയങ്ങളിലെ കഴിവുകൾ തുടർന്നുകൊണ്ടുപോകുന്നതിന് ഉന്നതവിദ്യാഭ്യാസം തടസമാകാത്തവിധം പ്രോത്സാഹനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം പാർശ്വവൽകൃത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠന സഹായമൊരുക്കാനും പദ്ധതി സഹായകമാകും.


തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ താൽപര്യത്തിന് അനുസരിച്ച കോഴ്‌സുകളിൽ പ്രവേശനം അനുവദിക്കും. ട്യൂഷൻ, പരീക്ഷാ ഫീസുകൾ ഒഴിവാക്കി നൽകുന്നതിനൊപ്പം, പരിശീലനത്തിനടക്കം അവശ്യമായ ധനസഹായവും ലഭ്യമാക്കും. പരിശീലനം, മത്സരങ്ങൾ തുടങ്ങിയവയ്ക്കായി നഷ്ടമാകുന്ന ഹാജർ കാര്യത്തിലും പ്രത്യേക ഇളവ് നൽകും. അതത് മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കാരണം പരീക്ഷാ സമയത്ത് ഹാജരാകാനായില്ലെങ്കിൽ പ്രത്യേകം പരീക്ഷ നടത്താനും സൗകര്യം ഒരുക്കും.
കായികം, സാംസ്‌കാരികം, യോഗ്യത, ഭിന്നശേഷി അഥവാ ആദിവാസി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.


യോഗ്യരായ അപേക്ഷകരിൽനിന്ന് സ്‌ക്രീനിങ് കമ്മിറ്റി അർഹരായ വിദ്യാർഥികളെ കണ്ടെത്തും. 2021- 22 അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് അന്തർദേശീയ ബാഡ്മിന്റൺ താരം ട്രീസാ ജോളിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago