കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് കര്‍ശന പരിശോധനയുമായി സിവില്‍ സപ്ലൈസ് വകുപ്പ്
കണ്ണൂര്‍: ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില, റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പ്പന എന്നിവ തടയുന്നതിന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുളള ഒരു സ്‌ക്വാഡും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തിലുളള നാല് സ്‌പെഷ്യല്‍ സ്‌ക്വാഡുകളുമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വിവിധ പ്രദേശങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഉത്സവകാലത്തോടനുബന്ധിച്ച് ജില്ല, താലൂക്ക് തലത്തില്‍ പ്രൈസ് മോണിറ്ററിങ്ങ് സെല്ലുകള്‍, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ജില്ലാ സപ്ലൈ ഓഫിസിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാവുന്നതാണ്. ജില്ലാ സപ്ലൈ ഓഫിസ് (0497 2700552), താലൂക്ക് സപ്ലൈ ഓഫിസ്, കണ്ണൂര്‍ (0497 2700091), സപ്ലൈ ഓഫിസ്, തലശ്ശേരി- (0490 2343714), സപ്ലൈ ഓഫിസ് തളിപ്പറമ്പ് (0460 2203128), സപ്ലൈ ഓഫിസ്, ഇരിട്ടി (0490 2494930).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."