HOME
DETAILS
MAL
മന്ത്രി റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹിമാന് കല്ലായി
backup
December 10 2021 | 09:12 AM
കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി. വഖഫ് വഖ്ഫ് ബോര്‍ഡ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ നടത്തിയ പരാമര്ശത്തിലാണദ്ദേഹം നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള പരാമര്‍ശം വിവാദമായതായി ശ്രദ്ധയില്‍പ്പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."